ലാലിഗ വേള്‍ഡ് പ്രീസീസണ്‍; ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോല്‍വി

 

കൊച്ചി: ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോല്‍വി. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് ഓസ്ട്രേലിയന്‍ ടീമായ മെല്‍ബണ്‍ സിറ്റി എഫ്.സിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. ബ്ലാസ്റ്റേഴ്‌സ് ജേഴ്്‌സിയില്‍ ധീരവ് സിങ് അരങ്ങേറ്റം കുറിച്ചെങ്കിലും ആറു ഗോളുകള്‍ വഴങ്ങിയതോടെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണയ്ക്കാന്‍ എത്തിയ ആരാധകര്‍ക്ക് നിരാശയുടെ ദിനമായി.

ഐ.എസ്.എല്‍ അഞ്ചാം സീസണിനായി നേരത്തെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണ്‍ മത്സരങ്ങളുടെ തുടക്കം കൂടിയായിരുന്നു ലാലിഗ വേള്‍ഡ്. ഡല്‍ഹി ഡൈനാമോസിന് ശേഷം യൂറോപിലെ മുന്‍നിര ടീമുമായി സൗഹൃദ മത്സരം കളിക്കുന്ന രണ്ടാമത്തെ ഐ.എസ്.എല്‍ ടീമാണ് ബ്ലാസ്റ്റേഴ്സ്. 2016ല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ് ബ്രോമുമായി ഡല്‍ഹി ഡൈനാമോസ് സൗഹൃദ മത്സരം കളിച്ചിരുന്നു. രണ്ടാഴ്ച്ചയോളം അഹമ്മദാബാദിലെ ട്രാന്‍സ്റ്റേഡിയയില്‍ പരിശീലനം നടത്തിയ ബ്ലാസ്റ്റേഴ്സ് മലയാളി താരങ്ങളുടെ റെക്കോഡ് പങ്കാളിത്തത്തോടെ 31 അംഗ ടീമിനെയാണ് പ്രീസീസണിനായി ഇറക്കുന്നത്.

SHARE