മെല്‍ബണ്‍: നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചു. ഇത് പതിനാലാം തവണയാണ് സ്വിസ് താരം ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ ഇടം നേടുന്നത്. ക്വാര്‍ട്ടറില്‍ ചക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 7-6, 6-3, 6-4.
peRFection 🇨🇭
Our defending champion @rogerfederer hits 61 winners to advance to his 14th #AusOpen semifinal, knocking out 19th seed Tomas #Berdych for the 3rd straight year 7-6(1) 6-3 6-4. pic.twitter.com/hZprdid2Op
— #AusOpen (@AustralianOpen) January 24, 2018
ദക്ഷിണ കൊറിയയുടെ സീഡില്ല താരം ചുങ് ഹിയോനാണ് സെമിയില്‍ ഫെഡററുടെ എതിരാളി. നേരത്തെ റാഫേല്‍ നദാല്‍, ദ്യോകോവിച്ച് തുടങ്ങി പ്രമുഖര്‍ പുറത്തായ സാഹചര്യത്തില്‍ പുതുവര്‍ഷത്തിലെ ആദ്യ ഗ്രാന്റ് സ്ലാം കിരീടം നിലവിലെ ചാമ്പ്യനായ ഫെഡറര്‍ തന്നെ നിലനിര്‍ത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
.@RogerFederer sets an #AusOpen SF date with Hyeon #Chung!
🇨🇭🚂 pic.twitter.com/sNLo82WDkj
— #AusOpen (@AustralianOpen) January 24, 2018