കളി കഴിഞ്ഞിട്ടും കലിയടങ്ങാതെ കോലി

ധര്‍മശാല: ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരവും ജയിച്ച് പരമ്പരയും നേടിയെങ്കിലും ഇന്ത്യ നായകന്‍ വിരാട് കൊലിക്ക് എതിര്‍ ടീമിനോടുള്ള കലിയടങ്ങിയിട്ടില്ല. മത്സരത്തിനിടെ കളിക്കാര്‍ തമ്മിലുണ്ടായ പരിതിവിട്ട വാശിയും പോരുമാണ് ഇരുടീമിന്റെയും നായകന്മാരുടെ വൈരവും അവസാനിക്കാതിരിക്കാന്‍ കാരണം. കളിക്ക് മുന്‍പേ തുടങ്ങിയ വാക്പോരിന് കളി കഴിഞ്ഞിട്ടും ഒരു മാറ്റവും വന്നില്ലെന്നാണ് താരങ്ങളുടെ പ്രതികരണത്തിലൂടെ മനസിലാവുന്നത്.

മത്സരം അവസാനിച്ച് നിലയില്‍ ഓസീസ് ക്യാപ്റ്റന്‍ സ്മിത്തിനെയും മറ്റു താരങ്ങളെയും ഇനി സുഹൃത്തുക്കളായി കാണുമോ എന്ന ഒരു ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് ഇന്ത്യ ക്യാപ്റ്റന്‍ കോലി രൂക്ഷമായാണ് പ്രതികരിച്ചത്. മേലില്‍ ഓസ്ട്രേലിയന്‍ താരങ്ങളെ സുഹൃത്തുക്കളായി കാണില്ലെന്നായിരുന്നു വിരാട് കോലിയുടെ തുറന്നുപറച്ചില്‍. ഇതു ഇരു ടീമംഗങ്ങളും തമ്മില്‍ ഇനിയും മാറാത്ത പോരിന്റെ ആഴമാണ് വ്യക്തമാക്കുന്നതാണ്.


ടെസ്റ്റിന് മുമ്പുള്ള എന്റെ അഭിപ്രായം തെറ്റാണെന്ന് ഇപ്പോള്‍ മനസിലായി. ഇല്ല, ഇനി ഒരിക്കലും അത്തരമൊരു അഭിപ്രായ പ്രകടനം നടത്തില്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം നഷ്ടപെട്ടുക്കഴിഞ്ഞു-കോലി പറഞ്ഞു.

അതേസമയം ഓസീസിനെതിരായ പരമ്പര വിജയത്തിന് ശേഷം എതിര്‍ ടീമിലെ താരങ്ങളെ വരവേല്‍ക്കാനായി കോലി മൈതാനത്തിറങ്ങി. ഓസീസ് നായകന്‍ സ്മിത്തിന് കൈ കൊടുക്കാനും കോലി മടിച്ചിരുന്നില്ല.

വാശിയേറിയ നാല് ടെസ്റ്റ് മത്സരങ്ങളിലും ഇരു ടീമുകളും തമ്മിലുള്ള ബന്ധത്തില്‍ കല്ലുകടിയുണ്ടായി. ഗ്രൗണ്ടിന് പുറത്തും അകത്തുമായി ഇരുടീമംഗങ്ങളും തമ്മില്‍ കടുത്ത പോരായിരുന്നു . മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ കോലിയുടെ തോളിന് പരിക്കേറ്റതു വരെ വാശിയുടെ പുറത്ത് കളിയാക്കലിലേക്ക് എത്തി. എതിര്‍ ക്യാപ്റ്റന് പരിക്കേറ്റപ്പോള്‍ അവിടെ സ്വാന്തനവുമായി എത്തുന്നതിന് പകരം ഓസീസ് താരങ്ങള്‍ പരിക്കേറ്റയാളം കളിയാക്കുകയാണ് ഉണ്ടായ്ത്.
മത്സരത്തിനിടെ മാത്യു വെയ്ഡും ജഡേജയും തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയുടെ വക്കിലെത്തിച്ചതും ബന്ധം വഷളാക്കുന്നതായി. ഇല്ലാത്ത ഒരു ക്യാച്ചിന് അവകാശവാദം ഉന്നയിച്ചുവെന്ന പറഞ്ഞ് മുരളി വിജയിനെ ഓസീസ് ക്യാപ്റ്റന്‍ കള്ളനെന്ന് അധിക്ഷേപിക്കുക കൂടിയായതോടെ പ്രശ്‌നം രൂക്ഷമാക്കുന്നതായി.