പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ ആസ്ട്രേലിയയിലും, അമേരിക്കയിലും ശക്തമായ പ്രതിഷേധം. ആയിരത്തോളം പ്രദേശ വാസികള്‍ പങ്കെടുത്ത മെല്‍ബണില്‍ പ്രതിഷേധം ജാനാധിപത്യത്തിനായി പോരാടുന്ന ഇന്ത്യയിലെ പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യമായി.
മെല്‍ബണിലെ പ്രശസ്തമായ ഫെഡറേഷന് സക്വയറില്‍ ആരംഭിച്ച പരിപാടിയില്‍ ആസ്ത്രേലിയന്‍ സാമൂഹ്യ പ്രവര്‍ത്തകരുള്‍പ്പടെ നിരവധി പേര് സംസാരിച്ചു. മണിക്കൂറുകള്‍ നീണ്ടു നിന്ന പ്രതിഷേധത്തില്‍ ആസാദി മുദ്രാവാക്യവും മുഴങ്ങി. ഇന്ത്യ ദേശീയ ഗാനം ആലപിച്ച് അവസാനിപ്പിച്ച പ്രതിഷേധ പരിപാടി ആസ്ത്രേലിയില്‍ മാധ്യമ ശ്രദ്ധനേടി.



അമേരിക്കയിലെ സാന്‍സ്ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്സുലേറ്റിനുമുമ്പിലും പ്രതിഷേധം നടന്നു. ഫ്രീമോണ്ടിലും കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയിലും പ്രതിഷേധങ്ങള്‍ നടന്നു.