തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം കരകുളം പള്ളം സ്വദേശി ദാസന് ആണ് മരിച്ചത്. 72 വയസ്സായിരുന്നു.വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ദാസന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞദിവസമാണ് ദാസന് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.