ബയേണും ടോട്ടനവും നേര്‍ക്കുനേര്‍ ; ഔഡി കപ്പ് ഫൈനല്‍ ഇന്ന്

ഈ വര്‍ഷത്തെ ഔഡി കപ്പ് ഫൈനലില്‍ ബയേണും ടോട്ടനവും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12 മണിക്കാണ് മത്സരം.

മ്യൂണിക്കിലെ അലയന്‍സ് അരീന സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ പരായപ്പെടുത്തി ടോട്ടന്‍ഹാം എത്തിയപ്പോള്‍ ഫെനെര്‍ബാഷിനെ തകര്‍ത്താണ് ബയേണ്‍ ഫൈനല്‍ യോഗ്യത നേടിയത്. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബയേണ്‍ ഫെനെര്‍ബാഷിനെ തോല്‍പിച്ചത്.

ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ടോട്ടന്‍ഹാം പൈനലിലെത്തിയത്.മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള മത്സരത്തില്‍ റയല്‍ മാഡ്രിഡും ഫെനെര്‍ബാഷെയും തമ്മില്‍ ഏറ്റുമുട്ടും. ഇന്ന് രാത്രി 9.30നാണ് മത്സരം.