ആറ്റിങ്ങലില്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷിനെയാണ്(37) രണ്ടു മണിയോടെ സ്വിഫ്റ്റ് കാറിലെത്തിയ നാലു പേര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന കുട്ടനെന്നയാള്‍ക്കും പരിക്കേറ്റു.

ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. റെഡ് എഫ്എമ്മില്‍ ജോക്കിയായിരുന്നു രാജേഷ്. ഗാനമേളക്ക് അനൗണ്‍സ്‌മെന്റ് ചെയ്യാന്‍ പോകാറുണ്ടായിരുന്ന രാജേഷ് പരിപാടി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയായിരുന്നു ആക്രമണം. കാറിലെത്തിയ നാലുപേരും മുഖംമൂടി ധരിച്ചിരുന്നു. ആക്രമണത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. ആറ്റിങ്ങല്‍ പൊലീസ് അന്വേഷണം തുടങ്ങി. പരിക്കേറ്റ കുട്ടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

SHARE