തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അറ്റന്‍ഡര്‍ രോഗിയുടെ വിരല്‍ ഒടിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അറ്റന്‍ഡര്‍ രോഗിയുടെ കൈവിരല്‍ പിടിച്ച് ഞെരിക്കുന്ന വീഡിയോ പുറത്ത്. അടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അറ്റന്‍ഡര്‍ സുനില്‍ കുമാറിനെ ആശുപത്രി സൂപ്രണ്ട് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

അപകടത്തില്‍ പെട്ട് കാലൊടിഞ്ഞതിനെ തുടര്‍ന്ന് കാലില്‍ കമ്പിയിട്ട് ചികിത്സയിലായിരുന്ന രോഗിയുടെ വിരലുകളാണ് സുനില്‍ കുമാര്‍ പിടിച്ചൊടിച്ചത്. രോഗി 23ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു പോയി. ഇയാള്‍ ഒ.പിയില്‍ എത്തുമ്പോള്‍ മാത്രമേ സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കൂ എന്ന് സൂപ്രണ്ട് പറഞ്ഞു.

SHARE