തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിക്കിടെ എഎസ്‌ഐക്കു നേരെ ആക്രമണം

തിരുവനന്തപുരം: സര്‍ക്കാര്‍ ഓണാഘോഷ പരിപാടിക്കിടെ എഎസ്‌ഐയെ കല്ലു ഉപയോഗിച്ച് ഇടിച്ചു പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കഴക്കൂട്ടം സ്റ്റേഷനിലെ എ.എസ്.ഐ സുരേഷ് ബാബുവിനെയാണ് പരിക്കേറ്റത്.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത വേദിക്കരികില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. എഎസ്‌ഐയെ ആക്രമിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. മുഖത്ത് സാരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

SHARE