പഞ്ചാബില്‍ പ്രാര്‍ഥനാകേന്ദ്രത്തിന് നേരെ ഗ്രനേഡ് ആക്രമണം; മൂന്നു മരണം

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ പ്രാര്‍ഥനാകേന്ദ്രത്തിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് മരണം. പത്ത് പേര്‍ക്ക് പരിക്കേറ്റു. അമൃത്സറിലെ രാജസന്‍സിയിലെ നിരങ്കരി ഭവന് നേരെയാണ് ആക്രമണമുണ്ടായത്.

സിഖ് സമുദായത്തിലെ പ്രത്യേക വിഭാഗമാണ് നിരങ്കരി. ബൈക്കില്‍ വന്നവരാണ് ബോംബെറിഞ്ഞതെന്നാണ് ദൃക്‌സാക്ഷികളില്‍ നിന്ന് ലഭിക്കുന്ന വിവരം. പ്രാര്‍ഥനാ സമയമായതിനാല്‍ നിരവധി പേര്‍ ഇവിടെ തടിച്ചുകൂടിയിരുന്നു. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരെന്നോ പ്രകോപനമെന്തെന്നോ വ്യക്തമല്ല. സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

SHARE