തിരുവനന്തപുരത്ത് എസ്.ഐക്ക് വെട്ടേറ്റു; പ്രതി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.ഐക്ക് വെട്ടേറ്റു. ആര്യനാട് എസ്.ഐ അജീഷിനാണ് വെട്ടേറ്റത്.

പരിക്കേറ്റ എസ്.ഐയെ സമീപത്തെ ആര്യനാട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മീനാങ്കല്‍ വലിയ കലുങ്ക് കരിപ്പാലം പ്രഭാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വൃക്ഷ തൈ നടുകയായിരുന്ന തൊഴിലുറപ്പു തൊഴിലാളികളെ ഒരാള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവം സ്ഥലത്തെത്തിയത്.

എസ്.ഐയും സംഘവും അക്രമിയോട് ആയുധം നിലത്തിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആയുധം ഉപേക്ഷിക്കാന്‍ തയാറാകാത്ത അക്രമി കൈയില്‍ ഉണ്ടായിരുന്ന ആയുധം ഉപയോഗിച്ച് എസ്.ഐയെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.

SHARE