ദളിത് എഴുത്തുകാരന്‍ കാഞ്ച ഇളയ്യക്കു നേരെ വധശ്രമം

ഹൈദരാബാദ്: പ്രമുഖ ദളിത് അവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കാഞ്ച ഇളയ്യക്കു നേരെ വധശ്രമം. ഹൈദരാബാദില്‍ കാറില്‍ സഞ്ചാരിക്കവെ പിന്തുടര്‍ന്ന ഒരു സംഘമാളുകള്‍ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണശ്രമത്തെത്തുടര്‍ന്ന് ഇളയ്യ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ സഹായം തേടി.
ആര്യ വൈശ്യ ജാതികള്‍ എന്ന പുസ്തകത്തിലെ വൈശ്യ സമുദായത്തിനെതിരായ പരാമര്‍ശങ്ങളാണ് ആക്രമണത്തിനു കാരണമായതെന്നാണ് വിവരം. ആര്യ വൈശ്യ അസോസിയേഷനുകള്‍ പുസ്തകത്തിനെതിരെ പ്രതിഷേധിക്കുകയും തങ്ങള്‍ക്ക് അപമാനകരമായ പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

SHARE