ഡി സിനിമാസിനെതിരെ പരാതി നല്‍കിയ വ്യക്തിയുടെ വീടിനു നേരെ ആക്രമണം

കൊച്ചി: നടന്‍ ദീലിപിന്റെ ഡി.സിനിമാസ് തിയറ്ററിനെതിരെ ഭൂമി കയ്യേറ്റത്തിന് പരാതി നല്‍കിയ വ്യക്തിയുടെ വീടിനു നേരെ ആക്രമണം. പരാതി നല്‍കിയ സന്തോഷിന്റെ വീടിനു നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. കറുത്ത കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സന്തോഷ് പറയുന്നത്. വീടിനു നേരെ ഗുണ്ട് എറിഞ്ഞ ശേഷം കല്ലേറുണ്ടായതായും സന്തോഷ് പറയുന്നു.
ചാലക്കുടി ഡി സിനിമാസ് തിയറ്റര്‍ നിര്‍മിച്ചത് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണെന്ന് ചൂണ്ടിക്കാട്ടി 2015ലാണ് സന്തോഷ് പരാതി നല്‍കിയത്. നടി ആക്രമിക്കപ്പെട്ട കേസില് ദിലീപ് അറസ്റ്റിലായതോടെ ഭൂമി കയ്യേറ്റും വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ ഡി.സിനിമാസ് തിയറ്റര്‍ സമുച്ചയം ഭൂമി കയ്യേറിയിട്ടില്ലെന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപിനു ജാമ്യം ലഭിച്ചത്.