നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തിലോ

യുവനടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കൊച്ചി കാക്കനാട്ടുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ഏല്‍പ്പിച്ചതായി മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി. കൂട്ടു പ്രതി വിജീഷാണ് മെമ്മറി കാര്‍ഡ് കൈമാറിയെന്നതാണ് സുനി നല്‍കിയിരിക്കുന്ന് മൊഴി. നടി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമാണ് ലക്ഷ്യ.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജയിലില്‍ വെച്ചു നല്‍കിയ മൊഴിയിലാണ് പള്‍സര്‍ സുനി നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ആരെയാണ് മെമ്മറി കാര്‍ഡ് ഏല്‍പിച്ചത് എന്നത് വ്യക്തമല്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ലക്ഷ്യയില്‍ പരിശോധനക്കെത്തിയത് ഈ മെമ്മറി കാര്‍ഡ് തേടിയെന്നാണ് സൂചന. എന്നാല് മെമ്മറി കാര്‍ഡ് കണ്ടെടുക്കാനായിട്ടില്ലെന്നാണ് സൂചന.

SHARE