സാക്കിര്‍ നായിക്കിന്റെ നാല് സ്വത്തുക്കളും കണ്ടുകെട്ടാന്‍ എന്‍.ഐ.എക്ക് അനുമതി

മുംബൈ: മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ മൂന്നു ഫ്‌ളാറ്റുകളും ഓഫിസും കണ്ടുകെട്ടാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കോടതിയുടെ അനുമതി. ദക്ഷിണ മുംബൈയിലെ മസ്ഗാവിലുള്ള കെട്ടിടങ്ങങ്ങളാണ് കണ്ടുകെട്ടാന്‍ അനുമതിയായിരിക്കുന്നത്.
ജൂണ്‍ 15ന് നായിക്കിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടാന്‍ അനുമതി ചോദിച്ച് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്.
സാക്കിര്‍ നായിക്ക് വിദേശരാജ്യങ്ങളില്‍ പൗരത്വത്തിനായി ശ്രമിക്കുകയാണെന്നും അതിനു പണം കണ്ടെത്താന്‍ സ്വത്തുക്കള്‍ വില്‍ക്കാന്‍ ശ്രമമുണ്ടെന്നുമാണ് എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നത്.

SHARE