കോഴിക്കോട് കാരശേരിയില്‍ വവ്വാലുകളെ ചത്തനിലയില്‍ കണ്ടെത്തി

കോഴിക്കോട്: കാരശേരി പഞ്ചായത്തിലെ കാരമൂലയില്‍ വവ്വാലുകളെ ചത്തനിലയില്‍ കണ്ടെത്തി. കാരമൂലയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്‍പിലെ മരത്തിലുണ്ടായിരുന്ന വവ്വാലുകളെയാണ് വ്യാപകമായ രീതിയില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ നാട്ടുകാരാണ് ചത്ത വവ്വാലുകളെ കണ്ടെത്തിയത്. കാരശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ ആരോഗ്യവകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.

സംഭവം പക്ഷിപ്പനി ആണോ എന്ന് പരിശോധിച്ച് ആശങ്ക അകറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൊടിയത്തൂരില്‍ അടക്കം പക്ഷിപ്പനി പകര്‍ന്നത് ദേശാടനപ്പക്ഷികളിലൂടെ ആണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും.