3000 രൂപ പിന്‍വലിച്ചയാള്‍ക്ക് കിട്ടിയത് 7000 രൂപ; ചോദിച്ചവര്‍ക്കെല്ലാം കൂടുതല്‍ പണം നല്‍കി എ.ടി.എം

കൊച്ചി: പിന്‍വലിക്കാന്‍ രേഖപ്പെടുത്തിയ തുകയേക്കാള്‍ കൂടുതല്‍ നല്‍കി ജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ് എറണാകുളത്തെ എ.ടി.എം മെഷീന്‍. 3000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ച ആള്‍ക്ക് ലഭിച്ചത് 7000 രൂപ. 6000 രൂപ ആവശ്യപ്പെട്ടയാള്‍ക്കാവട്ടെ ലഭിച്ചത് 8500 രൂപയും. കാനറ ബാങ്കിന്റെ പട്ടിമറ്റത്തെ എ.ടി.എം കൗണ്ടറാണ് ആവശ്യപ്പെട്ടതിലും അധികം തുക നല്‍കി ജനങ്ങളെ ഞെട്ടിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മുടിക്കല്‍ സ്വദേശി റാഫി റഹ്മാന്‍ ഈ കൗണ്ടറില്‍ നിന്ന് 3000 രൂപ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് 7000 രൂപ ലഭിച്ചത്. തുടര്‍ന്ന് പിന്നാലെ വന്ന വൈറ്റില സ്വദേശി മാത്യു എബ്രഹാം 6000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചു. 8500 രൂപയാണ് മാത്യുവിന് ലഭിച്ചത്. സംഭവം പട്ടിമറ്റം പൊലീസില്‍ അറിയിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ തുക ലഭിക്കുന്നതായി കണ്ടെത്തിയത്. പൊലീസ് ഇക്കാര്യം കാനറ ബാങ്കിന്റെ പെരുമ്പാവൂരില്‍ ശാഖയില്‍ അറിയിച്ചു.

SHARE