എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 4500 ആക്കി

ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 4500 ആക്കി ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അതേസമയം ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയില്‍ മാറ്റം വരുത്തിയിട്ടില്ല. പഴയ പോലെ ആഴ്ചയില്‍ 24000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ.
എടിഎമ്മില്‍ നിന്ന് 500 ന്റെ പുതിയ നോട്ടുകളാണ് പ്രധാനമായും ലഭ്യമാവുകയെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 2500 രൂപയാണ് ഒരു ദിവസം എ.ടി.എമ്മില്‍ നിന്ന് പിന്‍ലവിക്കാന്‍ കഴിയുന്നത്. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടു മുതല്‍ 2000 രൂപയാണ് എടിഎം വഴി പിന്‍വലിക്കാനായിരുന്നത്. ഇത് പിന്നീട് 4000 ആയി ഉയര്‍ത്തിയെങ്കിലും വീണ്ടും 2500 ആയി വെട്ടിചുരുക്കി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട 50 ദിവസത്തിന്റെ കാലാവധി പൂര്‍ത്തിയായ ഇന്നലെ രാത്രിയോടെയാണ് ആര്‍ബിഐ എടിഎം വഴിയുള്ള പിന്‍വലിക്കലിന്റെ പരിധി ഉയര്‍ത്തി പ്രഖ്യാപനം നടത്തിയത്.

image

 

SHARE