അത്‌ലറ്റിക്കോയെ തകര്‍ത്ത് ലൈപ്‌സിഗ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ ക്ലബ്ബായ ലൈപ്‌സിഗ് സെമിഫൈനലില്‍ കടന്നു. സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ലൈപ്‌സിഗിന്റെ സെമി പ്രവേശനം. ലൈപ്‌സിഗ് ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിക്കുന്നത്.

ലൈപ്‌സിഗിനായി ഡാനി ഓള്‍മോ, ആദംമസ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ജോവ ഫെലിക്‌സ് അത്‌ലറ്റിക്കോയുടെ ആശ്വസ ഗോള്‍ നേടി. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു മൂന്നു ഗോളുകളും പിറന്നത്. കളിയുടെ 50 ാം മിനിറ്റില്‍ ഓള്‍മോയിലൂടെ ജര്‍മന്‍ സംഘമാണ് മുന്നിലെത്തിയത്. ഓള്‍മോയുടെ ക്ലോസ് റേഞ്ച് ഹെഡര്‍ അത്‌ലറ്റിക്കോ വലയിലെത്തി.

71 ാം മിനിറ്റില്‍ ജോവ ഫെലിക്‌സ് പെനാല്‍റ്റിയിലൂടെ അത്‌ലറ്റിക്കോയെ ഒപ്പമെത്തിച്ചു. എന്നാല്‍ അവസാന വിസിലിന് തൊട്ടുമുമ്പ് ടെയ്‌ലര്‍ ആദം ബോക്‌സിനു വെളിയില്‍നിന്നെടുത്ത കിടിലന്‍ ലോംഗ് റേഞ്ചര്‍ സ്പാനിഷ് വമ്പന്‍മാരുടെ സ്വപ്നങ്ങളെ തകര്‍ത്ത് വലയിലെത്തി.

SHARE