അതിരപ്പള്ളി പദ്ധതി നടക്കില്ലെന്ന് വി.എസ് അച്ചുതാനന്ദന്‍

തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ വി.എസ്.അച്ചുതാനന്ദന്‍. പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് വി.എസ് പറഞ്ഞു. ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയില്ല. എല്‍.ഡി.എഫില്‍ തീരുമാനിച്ചിട്ടില്ലെന്നും വി.എസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി എം.എം മണി നിയമസഭയില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി.എസിന്റെ പരാമര്‍ശം. അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്നും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ തുടങ്ങിയെന്നും മണി അറിയിച്ചിരുന്നു. പദ്ധതിക്കെതിരെ പ്രതിപക്ഷവും സി.പി.ഐയും രംഗത്തെത്തിയിട്ടുണ്ട്.