പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി.
സംസ്ഥാനത്ത് സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 30.50 രൂപയും സബ്‌സിഡി സിലിണ്ടറിന് 1.49 രൂപയുമാണ് കൂട്ടിയത്. ഇന്നുമുതലാണ് വിലവര്‍ദ്ധന നിലവില്‍ വരുന്നത്.

ഇതോടെ ഡല്‍ഹിയില്‍ 498.02 രൂപയായിരുന്ന സബ്‌സിഡി സിലിണ്ടറിന് 499.51 രൂപയായി. ഇനമുതല്‍ വിലവര്‍ദ്ധന നിലവില്‍ വന്നു. വാണിജ്യ സിലിണ്ടറുകളുടെ വി ല 1363 രൂപയില്‍ നിന്ന് 47.50 രൂപ വര്‍ദ്ധിച്ച് 1410.50 രൂപയായി. അഞ്ച് കിലോ സിലിണ്ടറുകളുടെ വില 15 രൂപ കൂടി 394 രൂപയായി. ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില ഉയര്‍ന്നതും ഇറാനില്‍ നിന്നു എണ്ണ ഇറക്കുമതിയിലെ കുറവും ഡോളറിനെതിരെ രൂപ തകര്‍ന്നടിഞ്ഞതുമാണ് വില വര്‍ദ്ധനവിന് കാരണമായത് .

SHARE