ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; വിഷവാതകം പരക്കാന്‍ സാധ്യത

സൂറത്ത്: ഗുജറാത്തിലെ ദാഹേജിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 40 തൊഴിലാളികള്‍ക്ക് പരിക്ക്. അഗ്രോ കെമിക്കല്‍ കമ്പനിയുടെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്നുണ്ടായ വന്‍ തീപ്പിടുത്തവുണ്ടായി. സംഭവസ്ഥലത്ത് പത്ത് ഫയര്‍ എ്ഞ്ചിനുകള്‍ എത്തി അഗ്നിശമന സേന തീയണക്കുന്ന പ്രവര്‍ത്തികളിലാണ്.

Image

നിസര്‍ഗ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കടുക്കുന്ന അപകട സാഹചര്യത്തിനിടെയാണ് ഭാറൂച് ജില്ലയിലെ ദാഹെജ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ യശാശ്വി റസായൻ പ്രൈവറ്റ് ലിമിറ്റഡിലും സ്‌ഫോടനമുണ്ടായിരിക്കുന്നത്. കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ സമീപ പ്രദേശങ്ങളിലേക്ക് വിഷവാതകം പരക്കാനും സാധ്യതയുണ്ട്.

Image

പ്ലാന്റിനടുത്തുള്ള ഗ്രാമങ്ങളിലെ ആളുകളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് കൊണ്ടുപോയതായി ജില്ലാ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതേസമയം അപകടത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടത്തിന്റെതായി പുറത്തുവന്ന വിഷ്വലുകളില്‍ പ്ലാന്റ് നിന്ന പ്രദേശം കറുത്ത പുകയില്‍ മൂടിയിരിക്കുകയാണ്.