ദമസ്‌കസിനു സമീപം 23 പേര്‍ കൊല്ലപ്പെട്ടു

 

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു സമീപം പ്രതിപക്ഷ ശക്തികേന്ദ്രമായ കിഴക്കന്‍ ഗൗത്വയില്‍ 23 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ വ്യോമാക്രമണങ്ങളിലും സര്‍ക്കാര്‍ സേനയുടെ ഷെല്ലാക്രമണത്തിലുമാണ് മരണം സംഭവിച്ചത്. 18 പേര്‍ കൊല്ലപ്പെട്ടത് റഷ്യന്‍ വ്യോമാക്രമണങ്ങളിലാണെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. മൂന്ന് കുട്ടികളും 11 സ്ത്രീകളും മരിച്ചവരില്‍ പെടും. 2011ല്‍ തുടങ്ങിയ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 3.40 ലക്ഷം പേര്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. വിമത സംഘടനയായ ജെയ്ഷുല്‍ ഇസ്്‌ലാം ഗ്രൂപ്പാണ് കിഴക്കന്‍ ഗൗത്വ നിയന്ത്രിക്കുന്നത്.

 

SHARE