വടക്കന്‍ മ്യാന്മറിലെ ഒരു ജേഡ് ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 113 പേര് മരിക്കുകയും നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ട്. പച്ച മാര്‍ബിളില്‍ പേരുകേട്ട ജേഡ് മാന്മാറിലെ കാച്ചിന് സംസ്ഥാനത്തെ ഹപകാന്ത് പ്രദേശത്ത് ഖനിത്തൊഴിലാളികള്‍ കല്ല് ശേഖരിക്കുന്നിത്താണ് മണ്ണിടിച്ചിലുണ്ടായത്.
കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പ്പൊട്ടുകയും കനത്ത ഒഴുക്കില്വന്ന മണ്ണ് പ്രദേശകത്ത് പതിക്കുകയുമായിരുന്നു. സ്ഥലത്ത് സുരക്ഷാ സേനയും അഗ്നിശമന സേനയും എത്തി രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തുടരുകയാണ്.
ഇതുവരെ 113 മൃതദേഹങ്ങള്‍ കണ്ടെടുത്തുതായും കൂടുതല്‍ പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.”മൃതദേഹങ്ങള്‍ ചെളിയില്‍ മൂടിയ നിലയിലാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ദരിദ്രരായ തൊഴിലാളികള്‍ പണിയെടുക്കുന്ന മ്യാന്മറിലെ ഹപകാന്തിന്റെ ഖനികളില്‍ മാരകമായ മണ്ണിടിച്ചിലും മറ്റ് അപകടങ്ങളും സാധാരണമാണ്. എന്നാല്‍ ഇത്രവലിയ അപകടം അഞ്ച് വര്‍ഷത്തിനിടെ ആദ്യമാണ്. ഖനിയില്‍ 2015 ല്‍ ഉണ്ടായ ദുരന്തത്തില്‍ നൂറോളം പേര് കൊല്ലപ്പെട്ടിരുന്നു.