മെസി കുതിപ്പില്‍ കിരീടം എളുപ്പമാക്കി ബാര്‍സ

ബാര്‍സ: ലാലിഗയില്‍ ബാര്‍സലോണയുടെ കുതിപ്പ് തുടരുന്നു. അത്‌ലറ്റിക്ക് ബില്‍ബാവോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബാര്‍സ തകര്‍ത്തത്. ലാലീഗ സീസണില്‍ സൂപ്പര്‍ താരം ലിയോ മെസി 25-ാമത് ഗോള്‍ നേടിയ പോരാട്ടത്തില്‍ ബാര്‍സിലോണ രണ്ട് ഗോളിന് അത്‌ലറ്റികോ ബില്‍ബാവയെ തകര്‍ത്ത് കിരീട യാത്ര എളുപ്പമാക്കി. പാക്കോ അലാസറുടെ വകയായിരുന്നു ആദ്യ ഗോള്‍. രണ്ടാം ഗോള്‍ മെസി വകയും.