കനത്ത സുരക്ഷയയില്‍ ജാട്ട് ബലിദാന്‍ ദിവസ് ആചരിച്ചു

ജാസ്സിയ: ജാട്ട് സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണാര്‍ത്ഥം ഓള്‍ ഇന്ത്യ ജാട്ട് അരക്ഷന്‍ സഘര്‍ഷ് സമിതി ബലിദാന്‍ ദിവസ് ആചരിച്ചു. ഹരിയാന പൊലീസും സുരക്ഷാ സേനയും സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
സംസ്ഥാനത്തെ 19 ജില്ലാ ആസ്ഥാനങ്ങളിലാണ് ധര്‍ണ നടന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ജാട്ട് പ്രക്ഷോഭത്തില്‍ 21 ജാട്ട് സമുദായക്കാരാണ് കൊല്ലപ്പെട്ടത്. റോഹടക് ജില്ലയില ജാസ്സിയയിലാണ് സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായത്. ആയിരക്കണക്കിന് സ്ത്രീകള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത പ്രക്ഷോഭം ദിവസങ്ങളോളം നീണ്ടു നിന്നു. ജാട്ട് സമുദായത്തില്‍പെട്ടവര്‍ക്ക് ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. രോഹതില്‍ നിന്നു പാനിപത്തുമായി ബന്ധിക്കുന്ന ദേശീയപാതകള്‍ പൊലീസ് അടച്ചിരുന്നു. സുരക്ഷയുടെ ഭാഗമായാണ് ഹൈവെകളും ദേശീയ പാതകളും അടച്ചിട്ടതെന്നു പൊലീസ് വ്യക്തമാക്കി.
549777-429267-jat-community

എന്നാല്‍, സമരവുമായി മുന്നോട്ടു പോകുമെന്നു ഓള്‍ ഇന്ത്യ ജാട്ട് അരക്ഷന്‍ സഘര്‍ഷ് സമിതി നേതാവ് യശ്പാല്‍ യാദവ് പറഞ്ഞു. ജാട്ട് പ്രക്ഷോഭവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കേസ് പിന്‍വലിക്കണമെന്നതാണ് ആവശ്യം. പ്രക്ഷോഭവുമായി ബന്ധപ്പെട്ടു കൊല്ലപ്പെട്ട 30ല്‍ 21 പേര്‍ ജാട്ട് സമുദായത്തില്‍പെട്ടവരാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കേസുകള്‍ ഒഴിവാക്കണമെന്നുമാണ് ജാട്ട് സംഘടനയുടെ ആവശ്യം. എന്നാല്‍, സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ ലക്ഷ്യമിട്ടാണ് ജാട്ട് പ്രക്ഷോഭമെന്ന ആരോപണവും ഉയര്‍ന്നു.

SHARE