ഓണഫലവുമായി ജ്യോത്സ്യന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ വീണ്ടും : ആഘോഷമാക്കി ട്രോളന്‍മാര്‍

സൂര്യാ ടിവിപുറത്തുവിട്ട ജ്യോത്സ്യന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയുടെ ഓണഫലം പ്രമോ വീഡിയോ ആഘോഷമാക്കി ട്രോളന്‍മാര്‍. നേരത്തെ കാണിപ്പയ്യൂര്‍ ഈ വര്‍ഷം നടത്തിയ വിഷുഫലമാണ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചിരിപടര്‍ത്തിയത്. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ കേരളത്തില്‍ മഴ കുറയും. സംസ്ഥാനം വൈദ്യുതിക്ക് കടുത്ത ബുദ്ധിമുട്ട് നേരിടും എന്നൊക്കെയായിരുന്നു കാണിപ്പയ്യൂരിന്റെ പ്രവചനം. എന്നാല്‍ കേരളത്തില്‍ ശക്തമായ ലഭിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ ട്രോളുകളാണ് ജ്യോത്സ്യന്‍ നേരിട്ടത്.

ട്രോളുകള്‍ അതിരുവിട്ടതോടെ, 38 വര്‍ഷമായി ജ്യോതിഷപ്രവചനം നടത്തുന്നയാളാണ് താനെന്നും ഇത്തരമൊരു അനുഭവം ആദ്യമാണ്. ജ്യോതിഷശാസ്ത്രത്തിന് തെറ്റുപറ്റാറില്ല, തനിക്ക് അബദ്ധം പറ്റിയെന്ന് വിചാരിച്ചാല്‍ മതി.മനുഷ്യരല്ലേ , തെറ്റുകള്‍ സ്വാഭാവികമല്ലേ. ശാസ്ത്രം തെറ്റാണെന്ന പ്രചരണം ശരിയല്ല. ശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കാനുള്ള സമയമല്ല ഇപ്പോള്‍ എന്ന വിശദീകരണവുമായി കാണിപ്പയ്യൂര്‍ തന്നെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ കാണിപ്പയ്യൂരിന്റെ വാദങ്ങള്‍ ട്രോളന്‍മാര്‍ അംഗീകരിക്കാന്‍ തയ്യാറിയില്ലെന്നാണ് ഉത്രാടനാളില്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി അവതരിപ്പിക്കുന്ന ഒരു വര്‍ഷത്തെ ഫലത്തിന്റെ പ്രോമോ വിഡീയോയ്ക്ക് ലഭിക്കുന്ന പ്രതികരണത്തിലൂടെ മനസ്സിലാവുന്നത്.

വളരെ രസകരമായ കമന്റുകളാണ് പ്രമോ വീഡിയോക്ക് വരുന്നത്. അത്തരം ചില ട്രോളുകളിലൂടെ…SHARE