പാലക്കാട് വേലന്താവളത്ത് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചു. കുറ്റിപ്പുറം സ്വദേശി വി.അസറാണ് ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചത്.
തമിഴ്നാട്ടില്‍ നിന്ന് കരിങ്കല്ല് കയറ്റി വരുകയായിരുന്നു ലോറി. വേലന്താവളം ചെക്പോസ്റ്റില്‍ പരിശോധനയ്ക്ക് നില്‍ക്കുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടതോടെ ലോറി നിര്‍ത്താതെ കടന്നു കളഞ്ഞു. തുടര്‍ന്ന് അസര്‍ ബൈക്കുമായി ലോറിയെ പിന്തുടരുകയായിരുന്നു. നല്ലൂര് റോഡില്‍ വച്ച് ലോറിക്ക് കുറുകെ ബൈക്ക് നിര്‍ത്തിയിടാന്‍ ശ്രമിക്കുന്നതിനിടെ ഇതേ ലോറിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അസറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.