തായ്‌ലാന്‍ഡ് കെ.എം.സി.സിയും രാഹുലും ഇടപെട്ടു; അസം, മേഘാലയ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ നാട്ടിലെത്തി

മലപ്പുറം: അസം,മേഘാലയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളുമായുള്ള ബസ് കേരളത്തിലെത്തി. മെയ് 23ന് രാത്രി മേഘാലയിലെ ഷില്ലോങ്ങില്‍ നിന്നും പുറപ്പെട്ട ബസാണ് കേരളത്തിലെത്തിയത്. അസമില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും മറ്റു മലയാളികളും അടങ്ങുന്ന 21 പേരുമായാണ് ബസ് എത്തിയത്. മലപ്പുറം, പാലക്കാട്, കണ്ണൂര്‍ വയനാട് ജില്ലകളിലെ വിദ്യാര്‍ഥികളാണിവര്‍.

തായ്ലാന്റ് കെ.എം.സി.സി യുടെ സഹായത്തോടെ യൂത്ത്‌ലീഗ്, എം.എസ്.എഫ് നാഷണല്‍ കമ്മിറ്റികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമാണ് വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ സാമ്പത്തിക സഹായം ചെയ്തത്. അസമില്‍ നിന്നുമുള്ള ആദ്യ യാത്രാ സംഘമാണ് ഇത്. എം.എസ്.എഫ് അസം സോണല്‍ സെക്രട്ടറി സുഹൈല്‍ ഹുദവി, മുബഷിര്‍ കണ്ണൂര്‍ എന്നിവരായിരുന്നു യാത്രാ കോഓര്‍ഡിനേറ്റര്‍മാര്‍.
മേഘാലയ മലയാളി അസോസിയേഷനും, യൂത്ത് കോണ്‍ഗ്രസും വിദ്യാര്‍ഥികള്‍ക്കുള്ള സഹായത്തിനായി കൈകോര്‍ത്തിരുന്നു.

SHARE