ആസാമിലെ കര്‍ഷകര്‍ക്ക് കൈതാങ്ങുമായി മുസ്്‌ലിം യൂത്ത്‌ലീഗ്

ഗുവാഹത്തി: ബ്രഹ്മപുത്ര നദി കരകവിഞ്ഞ് സ്വപ്‌നങ്ങള്‍ വെള്ളത്തിലായ കര്‍ഷകര്‍ക്ക് കൈതാങ്ങുമായി മുസ്്‌ലിം യൂത്ത്‌ലീഗ്. ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് സ്ഥലം വാങ്ങി വീടും പഠന സൗകര്യവും ഉറപ്പാക്കുന്ന സമഗ്ര പദ്ധതിക്ക് തുടക്കാവുന്നത്. ബ്രഹ്മപുത്ര കരകവിഞ്ഞ് ആയിരങ്ങളുടെ കൃഷിയിടങ്ങളും ഭരവനങ്ങളുമാണ് പ്രതിവര്‍ഷം നഷ്ടപ്പെടാറുള്ളത്. ഇത്തവണ കെടുതിയുടെ തോത് രൂക്ഷമാണ്. ഭരണകൂടങ്ങളുടെ സ്ഥിരം അവഗണനക്ക് പുറമെ പൗരത്വ പ്രശ്‌നം കൂടി വന്നതോടെ സഹായിക്കാന്‍ ആരുമില്ലാത്ത ദുരിതത്തിലാണ്ടവര്‍ക്ക് മുസ്്‌ലിംലീഗ് മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതികള്‍ വലിയ ആശ്വാസമാവും.

മുസ്്‌ലിം യൂത്ത്‌ലീഗ്എം.എസ്.എഫ് ദേശീയ നേതാക്കള്‍ പ്രാദേശിക ഘടകങ്ങളുടെ സഹകരണത്തോടെ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തുടക്കമായി. വിവിധ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഈനലി ശിഹാബ് തങ്ങള്‍ ആദ്യഘട്ട ധനസഹായവും കൈമാറി. ദേശീയ സമിതി അംഗം അഡ്വ.ഹനീഫും സംബന്ധിച്ചു.

SHARE