പൗരത്വ ഭേദഗതി നിയമം; അസമില്‍ മരിച്ചവരുടെ എണ്ണം ആറായി

അസമില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം ആറായി . കഴിഞ്ഞ ദിവസം പൊള്ളലേറ്റ ടാങ്കര്‍ ഡ്രൈവറും വെടിവെപ്പില്‍ പരിക്കേറ്റ ആളുകളുമാണ് ഇന്ന് മരിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രക്ഷോഭമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. അതേ സമയം പശ്ചിമ ബംഗാളിലും പ്രതിഷേധം അതിരൂക്ഷമായി തുടരുകയാണ്. പ്രതിഷേധക്കാര്‍ അഞ്ച് ട്രെയിനുകള്‍, മൂന്ന് റെയില്‍വേ സ്‌റ്റേഷനുകള്‍, ട്രാക്കുകള്‍, 25 ബസുകള്‍ എന്നിവ കത്തിച്ചു.

അസമിലുടനീളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് ഡിസംബര്‍ 16 വരെ നീട്ടി. ദിബ്രുഗ മൃവ, ഗുവാഹത്തി, മേഘാലയ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഇളവ് ചെയ്തിട്ടുണ്ട്. അസം, മേഘാലയ എന്നിവിടങ്ങളില്‍ നടത്താനിരുന്ന യുജിസി ദേശീയ യോഗ്യതാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

SHARE