രണ്ടാഴ്ച്ചയോളമായി ചോരുന്ന അസമിലെ എണ്ണകമ്പനിയില്‍ തീപിടിത്തം; കിണര്‍ കത്തുന്നു; പ്രദേശവാസികള്‍ ഭീതിയില്‍

ഗുവാഹത്തി: പതിനാല് ദിവസോളമായി വാതകം ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത അസമിലെ ടിന്‍സുകിയ ജില്ലയിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ എണ്ണക്കിണറില്‍ തീപിടുത്തും. പ്രകൃതിവാതകം ഉത്പാദിപ്പിക്കുന്ന കിണറില്‍ ഇന്ന് ഉച്ചയോടെ പടര്‍ന്ന തീ അടുത്തുള്ള പ്രദേശങ്ങളിലേക്ക് വ്യാപിച്ചേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഗുവാഹത്തിയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള ബാഗ്ജാന്‍ ടിന്‍സുകിയയിലെ എണ്ണ കമ്പിനിയില്‍ കഴിഞ്ഞ മേയ് 27 നാണ് പൊട്ടിത്തെറിയുണ്ടായത്. കനത്ത നാശനഷ്ടമുണ്ടായ ഇവിടുത്തെ കിണറ്റില്‍ നിന്ന് കഴിഞ്ഞ 14 ദിവസമായി വാതകം ചോര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. പ്രദേശത്തെ തണ്ണീര്‍ത്തടങ്ങള്‍ക്കും ജൈവവൈവിധ്യത്തിനും വാതക ചോര്‍ച്ചയുണ്ടായപ്പോള്‍ മുതല്‍ സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയെ (എന്‍ഡിആര്‍എഫ്) വിന്യസിച്ചിട്ടുണ്ട്. തീപിടിത്തത്തിനു പിന്നാലെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി ചര്‍ച്ച നടത്തി. അസമിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നു.

SHARE