കനത്ത മഴ തുടരുന്നു; അസമില്‍ സ്ഥിതി രൂക്ഷം

ഗുവാഹത്തി: കനത്ത മഴയേത്തുടര്‍ന്ന് അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമാകുന്നു. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് വ്യോമസേന അറിയിച്ചു. ഹെലികോപറ്ററുകള്‍ സജ്ജമാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും വ്യേമസേന വ്യക്തമാക്കി.

അതിനിടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. സബ് ഹിമാലയന്‍ പ്രദേശങ്ങളിലെ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, സിക്കിം, അസ്സം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവില്‍ അസ്സമിലെ ഭൂരിഭാഗം പ്രദേശങ്ങളും പ്രളയത്തിലായിരിക്കുകയാണ്. ഈ സ്ഥിതി രൂക്ഷമാകുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. അസമിലെ ഗോല്‍പാര ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. മഴക്കെടുതി രൂക്ഷമായ മേഘാലയില്‍ ഒരുലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്.

SHARE