ഓടക്കുഴല്‍ സംഗീതം കേള്‍പ്പിച്ചാല്‍ പശു കൂടുതല്‍ പാല്‍ തരുമെന്ന് ബി.ജെ.പി എം.എല്‍.എ

ഗുവാഹതി: ഓടക്കുഴല്‍ സംഗീതം കേള്‍പ്പിച്ചാല്‍ പശുക്കള്‍ കൂടുതല്‍ പാല് നല്‍കുമെന്ന് അസമില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ദിലീപ് കുമാര്‍. ശ്രീകൃഷ്ണന്‍ വായിച്ചിരുന്ന പ്രത്യേക രാഗത്തില്‍ ഓടക്കുഴല്‍ സംഗീതം കേള്‍പ്പിച്ചാല്‍ പശുക്കള്‍ പലയിരട്ടി പാല്‍ നല്‍കുമെന്നാണ് എം.എല്‍.എയുടെ കണ്ടെത്തല്‍.

ശ്രീകൃഷ്ണനെ പോലെ ഒരു പ്രത്യേക രാഗത്തില്‍ നമുക്ക് ഓടക്കുഴല്‍ വായിക്കാന്‍ കഴിയുമെങ്കില്‍ പാലിന്റെ അളവ് വര്‍ധിക്കുമെന്ന് ആധുനിക ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സില്‍ചാറില്‍ നടന്ന ഒരു നാടോടി ഉത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. ഇതാണ് പുരാതന കാലത്തെ ശാസ്ത്രമെന്നും തങ്ങള്‍ ഈ രീതി ആധുനിക കാലത്തേക്ക് തിരികെ കൊണ്ടുവരാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ ഒരു ശാസ്ത്രജ്ഞനല്ല, പക്ഷേ ഇന്ത്യന്‍ പരമ്പരാഗത പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ അവകാശവാദങ്ങള്‍ ശരിയാണെന്നും ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ഈ ആശയങ്ങളില്‍ വിശ്വസിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE