അസ്ലം വധം: പ്രധാന പ്രതികള്‍ കസ്റ്റഡിയിലെന്ന് സൂചന

നാദാപുരം: മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കെ പി മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതികളില്‍ രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ ജില്ലയിലെ സി പി എം ക്രിമിനല്‍ സംഘത്തില്‍ പെട്ടവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം . ഇവരടക്കം കൊലയില്‍ നേരിട്ട് പങ്കാളികളായ നാല് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍, കൊലയാളികള്‍ സി പി എം നേതാക്കള്‍ക്ക് വേണ്ടപ്പെട്ടവരായതിനാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് അറച്ചു നില്‍ക്കുകയായിരുന്നു. അസ്ലം കൊല്ലപ്പെട്ടിട്ട് നൂറു ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് നാദാപുരത്ത് മുസ്ലിം ലീഗും, യൂത്ത് ലീഗും ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് ഇന്നലെ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തതായി സൂചന ലഭിച്ചത്.

SHARE