മോദിയുടെ ഭാര്യക്ക് ആദ്യം നീതി നല്‍കൂ: ഉവൈസി

ന്യൂഡല്‍ഹി: രാജ്യത്തെ മുസ് ലിം സ്ത്രീകള്‍ക്ക് നീതിയുറപ്പാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഗുജറാത്തിലെ ‘ചേച്ചിക്ക’് ആദ്യം നീതിയുറപ്പാക്കട്ടെ യെന്ന് ഹൈദരാബാദ് എം.പിയും മജ്‌ലിസുല്‍ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവുമായ അസദുദ്ദീന്‍ ഉവൈസി പാര്‍ലമെന്റില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാബെന്നിനെ ഉദ്ദേശിച്ചായിരുന്നു ഉവൈസിയുടെ ഒളിയമ്പ്. മുത്തലാഖ് ബില്ല് അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു സംസാരിക്കുന്നതിനിടയിലാണ് ഉവൈസി ഈ പരാമര്‍ശം നടത്തിയത്. 1968ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ വിവാഹിതനായ നരേന്ദ്ര മോദി പിന്നീട് യശോദാബന്നുമായുള്ള ദാമ്പത്യ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇതേക്കുറിച്ച് എപ്പോഴും മോദി മൗനത്തിലുമാണ്. മുത്തലാഖ് ബില്ല് ശരീഅത്തിനെതിരാണെന്നും വ്യക്തിനിയമത്തിനു മേലുള്ള കടന്നു കയറ്റത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലന്നും അസദുദ്ദീന്‍ ഉവൈസി വ്യക്തമാക്കി.