ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് വനിതാ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി. ജോഷ്ന ചിന്നപ്പ, ദീപിക പള്ളിക്കല്‍, സുനയന കുരുവിള, തന്വി ഖന്ന എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. ഫൈനലില്‍ ശക്തരായ ഹോങ്കോങിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്.
രാവിലെ ബോക്സിങില്‍ അമിത് ഭാംഗല്‍ സ്വര്‍ണം നേടിയതോടെ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മെഡല്‍ വേട്ട എന്ന നേട്ടത്തിലെത്തിയിരുന്നു. 2010 ഗാംഗ്ഷൂ ഏഷ്യന്‍ ഗെയിംസിലെ 65 മെഡലുകള്‍ എന്ന നേട്ടമാണ് ഇന്ത്യ മറികടന്നത്. 15 സ്വര്‍ണവും 24 വെള്ളിയും 29 വെങ്കലവും ഉള്‍പ്പെടെ ആകെ 68 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.
ലൈറ്റ് ഫ്ളൈ 49 കിലോ വിഭാഗത്തിലാണ് 22കാരനായ അമിതിന്റെ സുവര്‍ണ നേട്ടം. 2016 ഒളിമ്പിക്സ് ചാമ്പ്യന്‍ ഉസ്ബെക്കിസ്ഥാന്റെ ദസ്മത്തോവിനെ അട്ടിമറിച്ചാണ് അമിത് സ്വര്‍ണം നേടിയത് എന്ന സവിശേഷതയുമുണ്ട്.
Another brilliant feat achieved by our women champions at #AsianGames2018. Girls of our Squash Team won a SILVER in the women’s team Squash Finals. High Five to you ladies. You have made India Proud 🎉💪🏻🇮🇳 #KheloIndia #IndiaAtAsianGames pic.twitter.com/lqB9Pmf69p
— Rajyavardhan Rathore (@Ra_THORe) September 1, 2018