ഏഷ്യാ കപ്പ് ഫൈനല്‍: ലിറ്റണിന് അര്‍ദ്ധ സെഞ്ച്വറി; ബംഗ്ലാദേശിന് മികച്ച തുടക്കം

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിന് മികച്ച തുടക്കം. 12 പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ 74 റണ്‍സെടുത്തിട്ടുണ്ട് ബംഗ്ലാദേശ്. ഓപണര്‍ ലിറ്റണ്‍ ദാസിന്റെ കരുത്തിലാണ് ബംഗ്ലാദേശിന്റെ മുന്നേറ്റം. ഇന്ത്യന്‍ ബൗളര്‍മാരെ പേടിയില്ലാതെ നേരിട്ട ലിറ്റണ്‍ 33 പന്തുകളില്‍ ആറു ഫോറിന്റെയും രണ്ടു സിക്‌സിന്റെയും സഹായത്തോടെ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു. 34പന്തില്‍ 16 റണ്‍സുമായി മെഹദി ഹസാനാണ് ലിറ്റണിനൊപ്പം ക്രീസില്‍ .

ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു. അഫ്ഗാനിസ്താനെതിരായ അവസാന മത്സരത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട അഞ്ചു താരങ്ങളും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ രോഹിത്തിനെക്കൂടാതെ ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ടീമില്‍ തിരിച്ചെത്തിയത്.

സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരായ നിര്‍ണായക മത്സരത്തില്‍ വിജയിച്ച ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് ഇറങ്ങിയത്. മൊമിനുള്‍ ഹഖിനു പകരം നസ്മുല്‍ ഇസ്ലാം പ്ലെയിങ് ഇലവനിലെത്തി.

SHARE