അന്‍വര്‍ ഇബ്രാഹിമിന് പൊതുമാപ്പ്: ജയില്‍ മോചിതനായി

 

ക്വാലാലംപൂര്‍: മലേഷ്യന്‍ രാഷ്ട്രീയ പ്രമുഖന്‍ അന്‍വര്‍ ഇബ്രാഹിം ജയില്‍ മോചിതനായി. പുതിയ പ്രധാധനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ ആവശ്യപ്രകാരം മലേഷ്യന്‍ രാജാവ് പൊതുമാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴിതുറന്നത്. മോചിതനായ ശേഷം അന്‍വര്‍ ഇബ്രാമീമിന് പ്രധാനമന്ത്രി പദം കൈമാറുമെന്ന് മഹാതീര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് രാഷ്ട്രീയവിലക്ക് നേരിടേണ്ടിവരുമായിരുന്നു. മലേഷ്യയുടെ പുതിയ പ്രഭാതമാണ് മഹാതീറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന്റെ വിജയമെന്ന് ജയിലില്‍നിന്ന് പുറത്തുവന്ന ശേഷം നടത്തിയ ആദ്യ പ്രസ്താവനയില്‍ അന്‍വര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും തത്വങ്ങള്‍ മുറുകെ പിടിച്ചതിന് അദ്ദേഹം മലേഷ്യന്‍ ജനതയോട് നന്ദി പറഞ്ഞു. മലേഷ്യയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളാണ് അന്‍വര്‍ ഇബ്രാഹിം. ഒരുകാലത്ത് മഹാതീര്‍ മുഹമ്മദിന്റെ പിന്‍ഗാമിയായാണ് അറിയപ്പെട്ടിരുന്നത്്. 1998ല്‍ മഹാതീറുമായി തെറ്റിപ്പിരിയുകയും താമസിയാതെ അഴിമതിക്കേസില്‍ ജയിലിലുമായി.

SHARE