നടിക്കെതിരെ പരാമര്‍ശം: പിസി ജോര്‍ജ്ജിനെ വിമര്‍ശിച്ച് ആഷിഖ് അബു

കൊച്ചി: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. നാലഞ്ചു പേര്‍ ചേര്‍ന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ തോക്കെടുത്ത ധൈര്യശാലിയായ ജനപ്രതിനിധിയാണ് ശ്രീമാന്‍ ജോര്‍ജ്ജെന്ന് ആഷിഖ് അബു പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് എംഎല്‍എക്കെതിരെ ആഷിഖ് തുറന്നടിച്ചത്. തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങള്‍. ആ തോക്ക് അദ്ദേഹം താഴെ വെക്കാറില്ല. ടി.വി ക്യാമറക്കു മുന്നിലും കവലകളിലും സാമൂഹ്യ മാധ്യമങ്ങളിലും തോക്ക് നിരന്തരം നിര്‍ലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു. എത്രകാലം പ്രബുദ്ധകേരളം ഈ കളി കണ്ടുകൊണ്ടിരിക്കുമെന്നത് കൗതുകമുള്ള കാര്യമാണ്. കാത്തിരിക്കുക തന്നെ വേണമെന്നും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

SHARE