കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. ടൊവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റഴ്‌സ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി സംഭവത്തിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം.. ചിത്രം പൈറസി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് അനുമതി നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
എന്നാല്‍ ഒരു സിനിമക്ക് മാത്രം ഇളവനുവദിക്കുന്ന നിലപാടിനെതിരെ ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. തിയേറ്റര്‍ റിലീസിന് മുമ്പ് ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമ റിലീസ് ചെയ്യുന്നവരുമായി സഹകരിക്കേണ്ടതില്ലെന്നാണ് നിലവില്‍ തിയേറ്റര്‍ ഉടമകളുടെ നിലപാട്. ടൊവിനോയും ആന്റോ ജോസഫും സംയുക്തമായി നിര്‍മിക്കുന്ന കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് പൈറസി ഭീഷണി നേരിടുന്നുണ്ട്. സിനിമയുടെ റിലീസ് നീണ്ടുപോയാല്‍ നിര്‍മാതാക്കള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാവും. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് ഒടിടി റിലീസിന് അനുമതി നല്‍കിയതെന്നാണ് ഫിയോക്ക് ഭാരവാഹികള്‍ വ്യക്തമാക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ലോകം മുഴുവനുള്ള മനുഷ്യര്‍ ഒരു മഹാവ്യാധിയെ അതിജീവിക്കാന്‍ പൊരുതുമ്പോള്‍ കേരളത്തില്‍ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവര്‍ക്ക് പണികിട്ടും. സിനിമ തീയറ്റര്‍ കാണില്ല. ജാഗ്രതൈ.