സിഡ്നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ആതിഥേയരായ ഓസീസിന് ആധിപത്യം. മാര്‍ഷ് സഹോദരങ്ങളുടെ സെഞ്ച്വറി മികവില്‍ 649 റണ്‍സിന് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത കങ്കാരുക്കള്‍ ഇംഗ്ലണ്ടിനെതിരേ ഇന്നിംഗ്സ് ജയം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. 303 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് വഴങ്ങിയ ഇംഗ്ലണ്ടിന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റിന് 75 റണ്‍സെന്ന നിലയിലാണ്. ആറു വിക്കറ്റ് കൈലിരിക്കെ ഇന്നിങ്സ് പരാജയം ഒഴിവാക്കണമെങ്കില്‍ 224 റണ്‍സുകൂടി വേണം സന്ദര്‍ശകര്‍ക്ക്. നായകന് ജോ റൂട്ട് (37),വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ബെയര്‍സ്റ്റോ (എട്ട് ) എന്നിവരാണ് ക്രീസില്‍.
What a moment!
Brilliant 📸 from @RyanPierse @GettySport #Ashes pic.twitter.com/3fXWEevmYX
— cricket.com.au (@CricketAus) January 6, 2018
മാര്‍ഷ് സഹോദരങ്ങളുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ഇംഗ്ലീഷ് പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞത്. ഷോണ്‍ മാര്‍ഷ് 381 പന്തില്‍ 171 റണ്‍സെടുത്തപ്പോള്‍ അനിയന് മിച്ചല്‍ മാര്‍ഷ് 291 പന്തില്‍ 156 റണ്‍സായിരുന്നു നേട്ടം. കഴിഞ്ഞ ദിവസം 171 റണ്‍സുമായി ഉസ്മാന് ഖവാജ ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു.
That’s an incredible 12,000 Test runs for Alastair Cook https://t.co/rfpti5NTBs #ashes pic.twitter.com/srqHzzzuEo
— England Cricket (@englandcricket) January 7, 2018
വലിയ ലീഡ് വഴങ്ങേണ്ടി വന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സിന്റെ തുടക്കത്തിലെ തിരിച്ചടിയേറ്റു. മൂന്നാം ഓവറില്‍ തന്നെ സംപൂജ്യനായി മാര്‍ക് സ്റ്റോണ്‍മാന്‍ പുറത്ത്. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. തൊട്ടുപിന്നാലെ പത്തു റണ്‍സെടുത്ത അലിസ്റ്റര്‍ കുക്ക് നാഥന് ലയോണിന് മുന്നില്‍ കീഴടങ്ങി. വിന്‍സും (18) മലാനും (അഞ്ച് ) പെട്ടെന്ന് മടങ്ങിയതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് പരാജയ വക്കിലാണ്.
.