കാസര്‍ഗോഡ് പോക്‌സോ കേസിലെ പ്രതിക്ക് കൊറോണ ലക്ഷണങ്ങള്‍; നിരീക്ഷണത്തില്‍

കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് കാസര്‍ഗോഡ് റിമാന്‍ഡ് പ്രതിയെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പോക്‌സോ കേസില്‍ പ്രതിയായ യുവാവിനെയാണ് കാസര്‍കോട് താലൂക്ക് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തില്‍നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

പോക്‌സോ കേസില്‍ പ്രതിയായതോടെ കഴിഞ്ഞവര്‍ഷം യുവാവ് നാട്ടില്‍നിന്നും വിദേശത്തേക്ക് കടന്നിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് സംഘം മംഗളൂരു വിമാനത്താവളത്തില്‍നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പക്ഷേ, ഇയാള്‍ മലേഷ്യയില്‍നിന്നാണ് വന്നതെന്ന വിവരം പോലീസ് അറിഞ്ഞിരുന്നില്ല. എന്നാല്‍ പ്രതിയെ കാസര്‍കോട് സബ് ജയിലില്‍ എത്തിച്ചതോടെയാണ് ഇയാള്‍ മലേഷ്യയില്‍നിന്നാണ് വന്നതെന്ന വിവരം ലഭിച്ചത്. പനിയും ജലദോഷവും കണ്ടതോടെ ജയില്‍ സൂപ്രണ്ട് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും യുവാവിനെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.

SHARE