ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും വിവാദമായ സാഹചര്യത്തിലും ആസാമില്‍ ആറുപേരെ നാടുകടത്തിയതായി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം ഒക്ടോബര്‍ വരെ ആസാമിലെ വിവിധ വിദേശ െ്രെടബ്യൂണലുകള്‍ 1,29,009 പേരെ വിദേശികളായി പ്രഖ്യാപിച്ചതായും 1,14,225 പേരെ ഇന്ത്യന്‍ പൗരന്മാരായി പ്രഖ്യാപിച്ചതായും കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു. ഈ വര്‍ഷം നാടുകടത്തപ്പെട്ട വിദേശികളില്‍ നാലുപേര്‍ ബംഗ്ലാദേശ് പൗരന്മാരും രണ്ട് അഫ്ഗാനികളുമാണെന്നും ആഭ്യന്തര സഹമന്ത്രി പറഞ്ഞു.
അസം സര്‍ക്കാര്‍ നല്കിയ വിവരമനുസരിച്ച് 2019 ഒക്ടോബര്‍ വരെ 1,14,225 പേരെ ഇന്ത്യന്‍ പൗരന്മാരായി ഫോറിന് െ്രെടബ്യൂണലുകള്‍ പ്രഖ്യാപിച്ചതായി ഒരു ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു. ഒരു കുട്ടിയെയും വിദേശിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2019 ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം മൊത്തം 4,68,905 കേസുകളാണ് ഫോറിനേഴ്സ് െ്രെടബ്യൂണലുകള്ക്ക് മുമ്പിലെത്തിയത്. 1946ലെ ഫോറിനേഴ്സ് നിയമ പ്രകാരമാണ് അസമില്‍ ഫോറിനേഴ്സ് െ്രെടബ്യൂണലുകള്‍ രൂപീകരിച്ചിട്ടുള്ളത്.