പണപ്പെരുപ്പം; വ്യാവസായിക ഉല്‍പാദനം കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ അഞ്ച് ശതമാനത്തിലെത്തി. മെയിലെ 4.87 ശതമാനത്തില്‍ നിന്നും ജൂണിലെ ഉപഭോക്തൃ വില സൂചിക 5.30 ശതമാനമായി ഉയരുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ആര്‍.ബി.ഐയുടെ ഇടക്കാല ടാര്‍ഗറ്റായ നാലു ശതമാനമെന്നതില്‍ നിന്നും ഉയര്‍ന്ന് പണപ്പെരുപ്പം ഇത് തുടര്‍ച്ചയായ എട്ടാം മാസമാണ് കൂടിയ നിരക്കില്‍ രേഖപ്പെടുത്തുന്നത്.

പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ രേഖപ്പെടുത്തിയതിനാല്‍ ആഗസ്റ്റില്‍ ആര്‍.ബി.ഐ നിരക്കുകളില്‍ മാറ്റം വരുത്തുമെന്നാണ് കരുതുന്നത്. തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വിലയില്‍ ഉണ്ടായ വര്‍ധന കഴിഞ്ഞ മാസത്തെ പണപ്പെരുപ്പത്തിന് കാരണമായിരുന്നു.

അതേസമയം രാജ്യത്തെ വ്യവസായ ഉല്‍പാദനം മെയില്‍ 4.9 ശതമാനം രേഖപ്പെടുത്തിയിരുന്നത് 3.2 ശതമാനമായി കുറഞ്ഞു. നിര്‍മാണ മേഖലയിലും വളര്‍ച്ച കുറഞ്ഞതായാണ് സര്‍ക്കാര്‍ പുറത്തു വിട്ട രേഖകള്‍ വ്യക്തമാക്കുന്നത്.