ഡല്‍ഹിയില്‍ അടിയന്തര കോണ്‍ഗ്രസ് യോഗം

ന്യൂഡല്‍ഹി: യു.പി നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ അടിയന്തര നേതൃയോഗം. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നത്. സമാജ്്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തത്വത്തില്‍ ധാരണയായെങ്കിലും സീറ്റു വിഭജനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളില്‍ ഉള്‍പ്പെടെ എസ്.പി ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനമെടുക്കുന്നതിന് കോണ്‍ഗ്രസ് കൂടിയാലോചന തുടങ്ങിയത്.