അക്രമികള്‍ ഡല്‍ഹി കത്തിക്കുന്നു; രാജ്ഘട്ടില്‍ മൗന പ്രാര്‍ത്ഥനയുമായി കെജ്‌രിവാള്‍

ഡല്‍ഹിയില്‍ സംഘര്‍ഷങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ രാജ്ഘട്ടില്‍ മൗന പ്രാര്‍ത്ഥന നടത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മറ്റ് ആം ആദ്മി നേതാക്കള്‍ക്കും ഒപ്പമാണ് കെജ്‌രിവാള്‍ രാജ്ഘട്ടത്തില്‍ എത്തിയത്. ഗാന്ധി സമാധിയിയില്‍ കെജ്‌രിവാള്‍ പുഷ്പാര്‍ച്ചനയും നടത്തി. അക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്ഘട്ടില്‍ പ്രാര്‍ത്ഥന നടത്താനെത്തിയതെന്ന് കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ദില്ലിയുടെ പല ഭാഗങ്ങളിലും സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. തെരുവുകളില്‍ ഇരുമ്പുവടികളും ആയുധങ്ങളുമായി അക്രമി സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.എന്നാല്‍ അക്രമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം ദില്ലി പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. പലയിടങ്ങളും പോലീസ് സാന്നിധ്യമില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ സേനയെ രംഗത്തിറക്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

SHARE