മോദി ഇപ്പോഴും ഹിന്ദു-മുസ്‌ലിം വിഷയം പറയുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാല്‍: കെജരിവാള്‍

ഇന്‍ഡോര്‍: അധികാരത്തിലെത്തി നാല് വര്‍ഷത്തിന് ശേഷവും പ്രധാനമന്ത്രി ഹിന്ദു-മുസ്‌ലിം വിഷയങ്ങള്‍ ഉന്നയിച്ച് വിവാദമുണ്ടാക്കുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. നാല് വര്‍ഷം അധികാരത്തിലിരുന്നിട്ടും രാജ്യത്തിന് നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിക്കാത്തതിനാലാണ് മോദി ഇപ്പോഴും ഹിന്ദു-മുസ്‌ലിം വിഷയവുമായി നടക്കുന്നത്. രാജ്യത്തെ ഒന്നാമതെത്തിക്കാന്‍ ഇതുകൊണ്ട് സാധിക്കുമോയെന്നും കെജരിവാള്‍ ചോദിച്ചു.

അമേരിക്ക നാനോ ടെക്‌നോളജിയെ കുറിച്ചും ജപ്പാനും ഫ്രാന്‍സും ഇംഗ്ലണ്ടും അടക്കമുള്ള രാജ്യങ്ങള്‍ വന്‍ പദ്ധതികളെ കുറിച്ചും സംസാരിക്കുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി ഹിന്ദു മുസ്‌ലിം വിഷയങ്ങളില്‍ ചുറ്റിത്തിരിയുകയാണ്. വിദ്യാഭ്യാസത്തിന് മാത്രമേ നമ്മുടെ രാജ്യത്തെ ലോകത്ത് ഒന്നാമതെത്തിക്കാന്‍ സാധിക്കുകയുള്ളൂ. ലോകത്തെ ഏറ്റവും ബുദ്ധിയുള്ള ജനതയാണ് ഇന്ത്യക്കാര്‍. എന്നാല്‍ വൃത്തികെട്ട രാഷ്ട്രീയ കളികള്‍ മൂലം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും നിരക്ഷരരായി തുടരുകയാണെന്നും കെജരിവാള്‍ പറഞ്ഞു.

SHARE