കേന്ദ്ര സര്‍ക്കാറിനെതിരെ അരുന്ധതി റോയി; ഒരുപക്ഷേ ഒരു ദിവസം അവര്‍ തടങ്കലിലാവും, നമ്മള്‍ സ്വതന്ത്രരും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡില്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ആക്റ്റിവിസ്റ്റും ബുക്കര്‍പ്രൈസ് ജേതാവുമായി അരുന്ധതി റോയി ഡല്‍ഹിയില്‍. നാമെല്ലാവരും ഒത്തുചേര്‍ന്നാല്‍ നമുക്കായി ഒരുക്കാന്‍ മാത്രം വലുപ്പമുള്ള ഒരു തടങ്കല്‍ പാളയം ഉണ്ടാകില്ലെന്നും ഒരു പക്ഷേ സര്‍ക്കാറാവും തടങ്കല്‍ പാളയത്തിലാവുകയെന്നും് അരുന്ധതി റോയി പറഞ്ഞു.
പൊലീസ് നരനായാട്ടില്‍ അക്രമിക്കപ്പെട്ട ജാമിഅ മില്ലിയ ഇസ്ലാമിയയിലെ വിദ്യാര്‍ത്ഥികളോടായി സംവദിക്കുകയായിരുന്നു അരുന്ധതി റോയി.

പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് അരുന്ധതി റോയി ഇന്ന് ജാമിഅ സന്ദര്‍ശിച്ചത്. വിദ്യാര്‍ത്ഥികളുമായി സംവദിച്ച
ആക്റ്റിവിസ്റ്റിനോട് തടങ്കല്‍ പാളയങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ പ്രശ്‌നം ഉന്നയിച്ചപ്പോഴാണ് വീര്യംമേകുന്ന മറുപടിയുമായി അരുന്ധതി റോയി എത്തിയത്്.

‘നമ്മളെല്ലാവരും ഒത്തുചേര്‍ന്നാല്‍ പിന്നെ നമ്മളെ തടവിവാക്കാന്‍ മാത്രം വലിയ ഒരു തടങ്കല്‍ പാളയം ഉണ്ടാകില്ല. ഞങ്ങള്‍ എല്ലാവരും സ്വതന്ത്രരാവുന്ന ദിവസം ഒരുപക്ഷേ ഈ സര്‍ക്കാരാവും തടങ്കല്‍ പാളയത്തിലാവുകയെന്നും അരുന്ധതി റോയി പറഞ്ഞു. ഈ പോരാട്ടത്തില്‍ നിന്നും നമ്മള്‍ ഒരടിപോലും പിന്നോട്ട് പോകില്ലെന്നും, അരുന്ധതി കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡില്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി നേരത്തെയും അരുന്ധതി റോയി രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ ഭരണഘടനയെ ബിജെപി സര്‍ക്കാര്‍ ഐസിയുവില്‍ കയറ്റിയെന്നായിരുന്നു അരുന്ധതി റോയിയുടെ വിമര്‍ശനം.

ജനങ്ങൾ എന്തും സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. ബിജെപി സർക്കാർ ആ പരിധിയൊക്കെ കടന്നിരിക്കുന്നു. അവര്‍ക്ക് പ്രതിഷേധം നിയന്ത്രിക്കാന്‍ ഇനി കഴിയില്ലെന്നും അരുന്ധതി റോയി പറഞ്ഞു. മുസ്ലീങ്ങള്‍, ദളിത്, ക്രിസ്‍ത്യന്‍സ്, ബുദ്ധിസ്റ്റ്, ഹിന്ദുക്കള്‍,ഒബിസി, കര്‍ഷകര്‍,ജോലിക്കാര്‍, എഴുത്തുകാര്‍ തുടങ്ങി എല്ലാവരും ഫാസിസത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവിടെ അണിനിരക്കുകയാണ്. എത്രപേരെ, എത്രകാലത്തേക്കാണ് ഇവര്‍ അടിക്കാന്‍ പോകുന്നതെന്നും അരുന്ധതി റോയി പരിഹസിച്ചു.

ദേശീയ ജനസംഖ്യ റജിസ്റ്ററി (എന്‍പിആര്‍)നും ദേശീയ പൗര റജിസ്റ്ററി(എന്‍സിആര്‍)നുമായു വിവരങ്ങള്‍ ശേഖരിക്കാന്‍ വരുമ്പോള്‍ അവരൊട് നിസ്സഹകരിക്കണും അരുന്ധതി റോയി ആവശ്യപ്പെട്ടിരുന്നു.