പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത മോദിക്ക് പൗരത്വത്തിന് രേഖ ചോദിക്കാന്‍ അര്‍ഹതയില്ലെന്നും അവര്‍ പറഞ്ഞു.ഡല്‍ഹിയിലെ വിപ്രതിഷേധത്തിന് പിന്തുണയുമായി എത്തിയതായിരുന്നു അവര്‍.
ഇന്ത്യയില്‍ ജനാധിപത്യം ഐ.സി.യുവിലാണെന്നും ഭരണഘടനയെ നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും റോയ് പറഞ്ഞു.നിലവില്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ കാര്യം തകരാറിലാണ് എന്നാല്‍ ഈ കാര്യങ്ങള്‍ മറച്ചുവെക്കാന്‍ സര്‍ക്കാരിന് വേറെ മാര്‍ഗമില്ലാത്തതിനാലാണ് പ്രതിഷേധത്തിനെതിരെ പ്രതികരിക്കാത്തത്.പ്രതിഷേധക്കാരെ അടിച്ചോടിച്ചാല്‍ നിലപാടില്‍ നിന്ന് പിന്മാറുമെന്ന് കരുതുന്നത് തെറ്റാണ് അടിച്ചോടിച്ചാല്‍ അതില്‍ കൂടുതല്‍ ആളുകള്‍ പ്രതിഷേധത്തിന്റെ മുന്നിലേക്ക് വരുമെന്ന് ഡല്‍ഹി വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും അരുന്ധതി റോയ് പറഞ്ഞു.